കെപിസിസി വിലക്ക് നിലനിൽക്കെ കെ.വി. തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് സിപിഎം.
സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി തേടിയെന്ന് കെ.വി. തോമസിന്റെ പ്രതികരണം.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് എം.വി. ജയരാജന്. കെപിസിസി വിലക്ക് ലംഘിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുമെന്നും എല്ലാം എതിർക്കുക എന്നതല്ല പ്രതിപക്ഷ ദൗത്യമെന്ന കെ.വി. തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന് വ്യക്തമാക്കി. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി തേടിയെന്ന് കെ.വി. തോമസിന്റെ പ്രതികരണം. കത്തിന് എഐസിസി നല്കുന്ന മറുപടി അനുസരിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ വരില്ലെന്ന് അറിയാമെന്നും അതുകൊണ്ടാണ് ക്ഷണിക്കാത്തതെന്നും അധികൃതര്‍ അറിയിച്ചു.