പ്രസ് ക്ലബ് രണ്ടര കോടി ഫണ്ട് വെട്ടിപ്പ് കേസിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി

പ്രസ് ക്ലബ് രണ്ടര കോടി ഫണ്ട് വെട്ടിപ്പ് കേസിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി

കേരള പത്രപ്രവർത്തക യൂണിയൻ്റേയും പ്രസ് ക്ലബുകളുടെയും രണ്ടര കോടിയുടെ സർക്കാർ ഫണ്ട് വെട്ടിപ്പ് കേസിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ മറുപടി നൽകാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ
ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ധനകാര്യ വിഭാഗത്തിൻ്റെ പരിശോധനക്ക് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ആദ്യ നടപടി കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിന് എതിരെയാണ്. മറ്റു പ്രസ് ക്ലബുകൾക്ക് എതിരായ നടപടികളും ഉടനാരംഭിക്കും.ഡൽഹി പ്രസ് ക്ലബിനും വിവിധ പ്രസ് ക്ലബുകൾക്കും കഴിഞ്ഞ പത്ത് വർഷത്തിനിടെ
ബജറ്റ് വിഹിതത്തിൽ നിന്ന് പ്രത്യേക അപേക്ഷ പ്രകാരം അനുവദിച്ച പണം ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് അന്വേഷണം.
 അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികളിൽ വിജിലൻസ്
അന്വേഷണമാവാമെന്ന്ക്രൈംബ്രാഞ്ച് എഡിജിപി റിപോർട് നൽകിയിട്ടും സർക്കാർ ഒരു നടപടിയും എടുക്കാത്തതിനെ തുടർന്ന് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജിയാണ്കോടതിയുടെ പരിഗണനയിലുള്ളത് .

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3