ശമ്പള പ്രതിസന്ധി പരിഹരിക്കാൻ യൂണിയനുകളുമായി നാളെ ഗതാഗത മന്ത്രി ചര്‍ച്ച നടത്തും

ശമ്പളം ലഭിച്ചില്ലെങ്കില്‍ നാളെ അര്‍ധരാത്രി മുതല്‍ സമരമെന്ന് യൂണിയനുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ശമ്പള പ്രതിസന്ധി പരിഹരിക്കാൻ യൂണിയനുകളുമായി നാളെ ഗതാഗത മന്ത്രി ചര്‍ച്ച നടത്തും

കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗത മന്ത്രി ആന്റണി രാജു.ശമ്പളം ലഭിച്ചില്ലെങ്കില്‍ നാളെ അര്‍ധരാത്രി മുതല്‍ സമരമെന്ന് യൂണിയനുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചര്‍ച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ശമ്പളം കൊടുക്കേണ്ടത് കെഎസ്‌ആര്‍ടിസി മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആര്‍ടിസിക്കുള്ള സര്‍ക്കാരിന്റെ സഹായങ്ങള്‍ തുടരുമെന്നും അറിയിച്ചിരുന്നു. പരാമര്‍ശം ചര്‍ച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചിരുന്നു.