മുംബൈ ശക്തമായി തന്നെ തിരിച്ച് വരുമെന്ന് ടിം ഡേവിഡ്

മെഗാ ലേലത്തിൽ സ്വന്തമാക്കിയ താരത്തിന് ശ്രദ്ധേയമായ പ്രകടനം ഇതുവരെ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല

മുംബൈ ശക്തമായി തന്നെ തിരിച്ച് വരുമെന്ന് ടിം ഡേവിഡ്

മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടിം ഡേവിഡ്. ഐപിഎലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ ഡല്‍ഹി മുംബൈയ്ക്കെതിരെ 4 വിക്കറ്റ് വിജയം നേടിയപ്പോള്‍ രാജസ്ഥാനെതിരെ 23 റൺസ് പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്.

2022 മെഗാ ലേലത്തിൽ 8.25 കോടി രൂപയ്ക്കാണ് ടിം ഡേവിഡിനെ മുംബൈ സ്വന്തമാക്കിയത്. എന്നാൽ താരത്തിന് ശ്രദ്ധേയമായ പ്രകടനം ഇതുവരെ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. തനിക്ക് ഫ്രാ‍ഞ്ചൈിസിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നതെന്നും ഡേവിഡ് പറഞ്ഞു.
മെഗാ ലേലത്തിന് ശേഷം ടീമിലെ പുതിയ ആളുകള്‍ ടീമുമായി ഇഴുകി ചേരുകയാണെന്നും അതിനാൽ ഉടന്‍ തന്നെ ശക്തമായി ടീം  തിരിച്ചുവരുമെന്നും ടിം ഡേവിഡ് വ്യക്തമാക്കി.