കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് ഒന്നിക്കുന്നു.

ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ നിര്‍വ്വഹിച്ചു.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് ഒന്നിക്കുന്നു.

'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ നിര്‍വ്വഹിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. ദിവാകരന നിര്‍വ്വഹിക്കുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

നവീന്‍ ഭാസ്‌കറാണ് തിരക്കഥ. സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്- കെ.സി. രവി, ദിനേശ് മേനോന്‍, ആര്‍ട് ഡയറക്ടര്‍ ആല്‍വിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ്- സലീഷ്. ദുബായ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.