കോതമംഗലത്ത് കന്യാസ്ത്രീ വിദ്യാര്‍ഥിനി കോണ്‍വെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍.

തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അനു അലക്‌സാണ് കോതമംഗലത്തെ എസ്.എച്ച്‌ കോണ്‍വെന്‍റില്‍ തൂങ്ങി മരിച്ചത്.

കോതമംഗലത്ത് കന്യാസ്ത്രീ വിദ്യാര്‍ഥിനി കോണ്‍വെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍.

കോതമംഗലത്ത് സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അനു അലക്സ് (21) ആണ് കോതമംഗലത്തെ എസ്.എച്ച്‌ കോണ്‍വെന്‍റില്‍ തൂങ്ങി മരിച്ചത്. എസ് എച്ച്‌ കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അനു  പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ സാരിയില്‍ തൂങ്ങിയ നിലയില്ലാണ് കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. 

കോതമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഇന്ന് നടക്കും.