മരപ്പണിയുടെ മറവില്‍ നാടൻ തോക്ക് നിര്‍മാണം: പ്രതികള്‍ അറസ്റ്റില്‍

വീടുകളില്‍ നടത്തിയ റെയ്ഡില്‍ തോക്കുകളും, തോക്കിന്‍ കുഴലുകള്‍, കാഞ്ചി, വെടിയുണ്ടകള്‍, വെടിമരുന്ന്, വിവിധയിനം തോക്കുകളുടെ വെടിയുണ്ടകള്‍, തോക്കിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി

മരപ്പണിയുടെ മറവില്‍ നാടൻ തോക്ക് നിര്‍മാണം: പ്രതികള്‍ അറസ്റ്റില്‍

വെഞ്ഞാറാമൂട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുകളും തോക്ക് നിര്‍മിക്കുന്നതിനുള്ള വസ്തുക്കളും കണ്ടെത്തി. രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അസിം(44), സുരേന്ദ്രന്‍(62) എന്നിവരാണ് അറസ്റ്റിലായത്. മരപണിക്കാരായ ഇവര്‍ മരപണിയുടെ മറവില്‍ കച്ചവടം നടത്തുകയാണെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വിതുര സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നായി തോക്കുകളും, തോക്കിന്‍ കുഴലുകള്‍, കാഞ്ചി, വെടിയുണ്ടകള്‍, വെടിമരുന്ന്, വിവിധയിനം തോക്കുകളുടെ വെടിയുണ്ടകള്‍, തോക്കിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.