ബ്രൂക്ലിൻ സബ്‌വേ വെടിവയ്പ്പ് നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയുതിർത്തത് 33 വെടിയുണ്ടകളാണ്. 23 പേർക്കാണ് പരുക്കേൽപ്പിച്ചത്.

ബ്രൂക്ലിൻ സബ്‌വേ വെടിവയ്പ്പ് നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സബ് വേ സ്റ്റേഷനില്‍ വെടിവെപ്പ് നടത്തിയത് മുഖംമൂടിയിട്ട അക്രമി. പ്രതിയെന്നു സംശയിക്കുന്ന ഫ്രാങ്ക് ആര്‍ ജെയിംസ് (62) എന്നയാളുടെ ചിത്രം ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പുറത്തുവിട്ടു. രണ്ട് സ്‌മോക്ക് ബംബുകൾ വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച ശേഷം വെടിയുതിർത്ത ആക്രമി 23 പേരെയാണ് പരുക്കേൽപ്പിച്ചത്. ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയുതിർത്തത് 33 വെടിയുണ്ടകളാണ്. സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞ ഇയാൾക്കായി തെരച്ചിൽ ഊർജിതമാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഫ്രാങ്ക് ആർ ജെയിംസാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രദേശത്ത് നിന്ന് ഫ്രാങ്ക് വാടകയ്‌ക്കെടുന്ന വാനും, ഫ്രാങ്കിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 ഡോളറാണ് ന്യൂയോർക്ക് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സബ്‌വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സബ്‌വേയിൽ നിന്ന് പുക ഉയരുന്നു എന്നായിരുന്നു ന്യൂയോർക്ക് പൊലീസിന് ലഭിച്ച സന്ദേശം. അവിടെ എത്തിയപ്പോഴാണ് വെടിയേറ്റ് കിടക്കുന്നവരെ കാണുന്നത്. ആക്രമത്തിൽ ആളപായം സംഭവിച്ചിട്ടില്ല.