അവസാന മിനിറ്റുകളില്‍ റയലിന്റെ മാജിക്; സിറ്റിയെ തകര്‍ത്ത് ഫൈനലില്‍
മെയ് 29ന് ഫ്രാന്‍സിലെ യൂള്‍ റീമേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റയല്‍ ലിവര്‍പൂളിനെ നേരിടും.

യുവേഫ ചാമ്പ്യൻസ് ലീഗില്‍ റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍ ഫൈനല്‍. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് റയല്‍ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറിയത്. കൈവിട്ടു പോയെന്ന് കരുതിയ കളി അവസാന മിനിറ്റില്‍ തിരിച്ചുപിടിച്ച് കൊണ്ടാണ് റയലിന്റെ മുന്നേറ്റം.
ആദ്യപാദ സെമിയിലെ 4-3ന്റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെയാണ് റയല്‍ തരിപ്പണമാക്കിയത്. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ (90, 91 മിനിറ്റില്‍) ഇരട്ട ഗോള്‍ നേടിയ റോഡ്രിഗോയുടെ മിന്നും പ്രകടനമാണ് റയലിന് തുണയായത്. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി കരീം ബെന്‍സെമ ലക്ഷ്യത്തിലെത്തിച്ചതോടെ റയല്‍ വിജയം ഉറപ്പാക്കുകയായിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
അവിശ്വസനീയമായ തിരിച്ചുവരവിനാണ് ആരാധകര്‍ സാക്ഷികളായത്.ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ആരും സ്കോര്‍ ചെയ്തിരുന്നില്ല. രണ്ടാം പകുതിയില്‍ 73ആം മിനിറ്റില്‍ മെഹ്റസിന്റെ ഗോളിലൂടെ ലീഡ് നേടിയ സിറ്റി അഗ്രഗേറ്റ് സ്കോറില്‍ 5-3 ന് മുന്നിലെത്തിയിരിന്നു. എന്നാല്‍ അവസാന മിനിറ്റില്‍ പകരക്കാരനായി കളിക്കളത്തില്‍ എത്തിയ റോഡ്രിഗോ കളിയുടെ ഗതിമാറ്റി.
കരീം ബെന്‍സേമയുടെ പാസ് വലയില്‍ എത്തിച്ച് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഇതോടെ രണ്ടാം പാദം സമനിലയിലും അഗ്രഗേറ്റ് സ്കോര്‍ 5-4. മത്സരം 90-ാം മിനിറ്റിലേക്ക് കടക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു റയൽ.നിമിഷങ്ങള്‍ക്കകം ഡാനി കര്വാഹലിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ റോഡ്രിഗോ അടുത്ത ഗോളും നേടി. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ കിട്ടിയ പെനാല്‍റ്റി ബെന്‍സേമ വലയില്‍ എത്തിച്ചതോടെ റയല്‍ കലാശപ്പോരിനുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. അഗ്രഗേറ്റ് സ്കോറായ 6-5നാണ് ജയം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
മെയ് 29ന് ഫ്രാന്‍സിലെ യൂള്‍ റീമേ സ്റ്റേഡിയത്തിലാണ് വെച്ചാണ് ഫൈനൽ