'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്.

'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

മലയാള സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രം 'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.