രോഹിത് ക്യാപ്റ്റൻസി ഒഴിയണമെന്ന് സഞ്ജയ് മഞ്ജരേക്കർ

പൊള്ളാർഡിനെ പരി​ഗണിക്കണമെന്നും മുൻ താരം

ഐപിഎലിൽ തുടർച്ചയായ നാലാം മത്സരത്തിലും തോൽവിയേറ്റ് വാങ്ങിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ടീമിന്റെ ക്യാപ്റ്റൻസി പൊള്ളാർഡിന് നൽകണമെന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കർ.

സീസണിന് മുമ്പ് തന്നെ രോഹിത് വിരാട് കോഹ‍്ലിയുടെ പാത പിന്തുടർന്ന് ക്യാപ്റ്റൻസി വിട്ട് നൽകണമെന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്. എന്നാൽ സഞ്ജയുടെ ഈ ആവശ്യം ആരാധകരെ ചൊടിപ്പിക്കുകയാണുണ്ടായത്.

ഐപിഎൽ 2022ന് ഇടയ്ക്ക് തന്നെ ഈ ക്യാപ്റ്റൻസി മാറ്റം ഉണ്ടായേക്കാം എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.