റൊണാൾഡോക്കെതിരെ ഒളിയമ്പെയ്ത് റൂണി

റൊണാൾഡോയെ തിരിച്ച് കൊണ്ടുവന്നത് ഗുണം ചെയ്തില്ലെന്നും റൂണി

റൊണാൾഡോക്കെതിരെ ഒളിയമ്പെയ്ത് റൂണി

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ കൊണ്ടു വന്നത് ടീമിന് കാര്യമായി ഗുണം ചെയ്തില്ലെന്ന് വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോൾ നേടിയിട്ടുണ്ടെന്നും സ്പർസിനെതിരെ ഹാട്രിക്കും നേടിയിട്ടുണ്ടെന്നും ശരിയാണ്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ യുവതാരങ്ങളെ ആണ് സ്വന്തമാക്കേണ്ടിയിരുന്നതെന്നും റൂണി കുറ്റപ്പെടുത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ ഇരുപതുകളിൽ ഉണ്ടായിരുന്ന താരമല്ല ഇപ്പോൾ. എന്നാൽ ഫുട്ബോളിൽ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും റൂണി പറഞ്ഞു. ഗോളുകൾ റൊണാൾഡോ നേടുന്നുണ്ട്. എന്നാൽ ഗോളിനപ്പുറം മത്സരത്തിലെ ബാക്കി നിമിഷങ്ങളിലും ടീമിനെ സഹായിക്കാനാകുന്ന താരങ്ങളാണ് ക്ലബിന് വേണ്ടതെന്നും റൂണി പറഞ്ഞു.