നമ്പർ 18 ഹോട്ടലിലെത്തിയ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഉടമ റോയ് വയലാറ്റിനെ കസ്റ്റഡിയിലെടുത്തു

ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി.

നമ്പർ 18 ഹോട്ടലിലെത്തിയ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഉടമ റോയ് വയലാറ്റിനെ കസ്റ്റഡിയിലെടുത്തു

നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെത്തിയ അതിഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. റോയ് വയലാറ്റിനെയും രണ്ടു ഹോട്ടല്‍ ജീവനക്കാരെയുമുള്‍പ്പെടെ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കഴിഞ്ഞ 4ന് ആണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഫയാസ് ഹോട്ടലിലെത്തിയത്. എന്നാല്‍, ഡിജെ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു. പിന്നാലെ, ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഫയാസിനെ റോയ് വയലാറ്റ് മര്‍ദിച്ചത്. ഫയാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.