ബി.വൈ.ഡി ഇലക്ട്രിക് വാഹനങ്ങളുടെ വാടക പങ്കാളിയായി സെൽഫ് ഡ്രൈവ് നേപ്പാൾ
വാടക പങ്കാളിയാകാൻ ബി.വൈ.ഡി ഇന്ത്യ, ഇലക്ട്രിക് വാഹനങ്ങളുടെ 50 യൂണിറ്റുകള്‍ നല്‍കാനാണ് ധാരണയായത്

ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി ഇന്ത്യയുമായി വാടക പങ്കാളിയാകാൻ ധാരണയായി സെൽഫ് ഡ്രൈവ് നേപ്പാൾ. തങ്ങളുടെ നേപ്പാളിലെ പങ്കാളിയായ സിനിമെക്സ് ഐ.എന്‍.സി പ്രൈവറ്റ് ലിമിറ്റഡ്, സെൽഫ് ഡ്രൈവ് നേപ്പാൾ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഇതിനായി, ഇലക്ട്രിക് വാഹനങ്ങളുടെ 50 യൂണിറ്റുകളാണ് വാടകയ്ക്ക് നൽകുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇതുസംബന്ധിച്ചുള്ള കരാറിൽ ഒപ്പുവച്ചതായി ബി.വൈ.ഡി ഇന്ത്യ തിങ്കളാഴ്ചയാണ് അറിയിച്ചത്. കരാർ പ്രകാരം, സ്പാർക്ക് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സെൽഫ് ഡ്രൈവ് നേപ്പാൾ, ബി.വൈ.ഡി ഇലക്ട്രിക് ഇ-6 വാഹനങ്ങളുടെ എക്സ്ക്ലൂസീവ് വാടക പങ്കാളിയായി മാറുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കൂടാതെ, കാഠ്മണ്ഡുവിലെ ഗുഹേഷ്വോരില് സ്പാർക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് ബ.വൈ.ഡി സേവന കേന്ദ്രവും സ്ഥാപിക്കും. ഇത്, 2022 മെയ് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. നേപ്പാളിൽ ഹരിത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങൾ സാധ്യതകള്‍ തെരയുകയാണെന്ന് കമ്പനി വ്യക്തമാക്കി.