കോവിഡ് തലച്ചോറിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്.
അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പറയുന്നത്.

കോവിഡിൽ ബേധമായതിന് ശേഷവും നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. തലവേദന, മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവ പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരില്‍ ന്യൂറോണ്‍ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും കണ്ടെത്തിയതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പറയുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്കങ്ങളില്‍ നാഡീവ്യൂഹ തകരാറിന്റെ സൂചനകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അള്‍ഷിമേഴ്സും പാര്‍കിന്‍സണ്‍സും വന്ന് മരിക്കുന്നവരുടെ അവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിന്, ജര്‍മനിയിലെ സാര്‍ലാന്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്.
കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകള്‍ കണ്ടെത്തിയത്. ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീര്‍ഘകാല തകരാര്‍ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്നം, ഡിപ്രഷന് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്കമാണ് പഠനവിധേയമാക്കിയത്.