ചരിത്ര വിധിയിലൂടെ സുപ്രീംകോടതി മരവിപ്പിച്ചത് കളങ്കിതമായ നിയമം: ജോണ്‍ ബ്രിട്ടാസ്
നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി കണ്ട് രാജ്യദ്രോഹകുറ്റം ചുമത്തുന്നത് രീതിയായി മാറി

രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി.
ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍..
നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പദമാണ് ‘ദേശസ്നേഹം’. സര്‍ക്കാറിനെയും സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി കണ്ട് രാജ്യദ്രോഹകുറ്റം ചുമത്തുന്നത് രീതിയായി മാറി. ചരിത്രവിധിയിലൂടെ സുപ്രീം കോടതി കളങ്കിതമായ രാജ്യദ്രോഹ നിയമം (124A-IPC) മരവിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
കൊളോണിയല്‍ അവശിഷ്ടമായ ഈ നിയമം തുടര്‍ന്ന് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ സോളിസിറ്റര്‍ ജനറല്‍ ഇന്നും സുപ്രീംകോടതിയില്‍ കിണഞ്ഞു പരിശ്രമിച്ചു. ‘തുടര്‍ന്നും കേസുകള്‍ എടുക്കട്ടെ. സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന ഉറപ്പുവരുത്താം’ – ഇതാണ് പിടിവള്ളിയായി സോളിസിറ്റര്‍ ജനറല്‍ ഉപയോഗിച്ചത്. സുപ്രീംകോടതി ഇത് നിഷ്കരുണം തള്ളി എന്ന് മാത്രമല്ല, നിലവില്‍ ഈ നിയമപ്രകാരം ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും പറഞ്ഞുവച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
രാഷ്ട്രീയപ്രവര്‍ത്തകരെ കൂടാതെ സാമൂഹിക – സാംസ്കാരിക രംഗത്തും മാധ്യമ മേഖലയിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുള്ളത്. 13,000 പേരെങ്കിലും ഈ നിയമപ്രകാരം ജയിലില്‍ കഴിയുന്നുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ജനാധിപത്യ – സാമൂഹിക സാഹചര്യങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഈ നിയമം മരവിപ്പിക്കപ്പെടുമ്ബോള് അത് പൗരാവകാശങ്ങള്‍ക്കാണ് കരുത്ത് പകരുന്നത്.