തൃക്കാക്കരയിൽ വോട്ട് ആർക്ക് നൽകണമെന്ന് രണ്ട് ദിവസത്തിനകം തീരുമാനിക്കും- ട്വൻ്റി-20

സിൽവർ ലൈനും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തിയായിരിക്കും തീരുമാനം

തൃക്കാക്കരയിൽ വോട്ട് ആർക്ക് നൽകണമെന്ന് രണ്ട് ദിവസത്തിനകം തീരുമാനിക്കും- ട്വൻ്റി-20

തൃക്കാക്കരയിൽ വോട്ട് ആർക്ക് നൽകണമെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ട്വൻ്റി-20. മനസാക്ഷി വോട്ടാണോ, മുന്നണിക്ക് നൽകണമോ എന്ന് തീരുമാനമെടുക്കുമെന്ന് ട്വൻറി-20 ചീഫ് കോ ഓർഡിനേറ്റർ സാബു.എം.ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. സിൽവർ ലൈനും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തുമെന്ന്  സാബു വ്യക്തമാക്കി. ട്വൻ്റി-20 സഖ്യത്തിൻ്റെ വോട്ടുകൾ വേണമെന്ന് പറയുന്ന ഇടതു മുന്നണി തെറ്റുകൾ അംഗീകരിക്കണം. എന്തും വിളിച്ചു പറയുന്ന എംഎൽഎയെ ആദ്യം നിയന്ത്രിക്കണം. ട്വൻ്റി-20 ക്കെതിരെ നടത്തിയ അക്രമങ്ങളിൽ ശ്രീനിജൻ മാപ്പ് പറയണം. വോട്ട് മാത്രം വേണമെന്ന് പറയുന്നതിൽ കാര്യമില്ലന്നും സാബു പറഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ട്വൻ്റി-20 സഖ്യത്തിൻ്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ജനക്ഷേമ സഖ്യം മുന്നോട്ട് വെക്കുന്ന നിലപാട് ഇടതുപക്ഷത്തിൻ്റേതാണന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. സഖ്യത്തിന് ആശയപരമായി പിന്തുണക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെയാണന്നും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വരാജ് പറഞ്ഞു. അതിനിടെ പി.വി ശ്രീനിജൻ മാപ്പ് പറയണമെന്ന സാബു.എം.ജേക്കബിൻ്റെ ആവശ്യത്തെ പരിഹസിച്ച് എം എൽ എ രംഗത്തെത്തി. "ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടങ്കിൽ തരണേ, ഒരാൾക്ക് കൊടുക്കാനാണ് " എന്ന് ശ്രീനിജൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പരസ്യമായി പിന്തുണച്ച് ശിവഗിരി മഠം രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ സത്യവും നീതിയുള്ളവർ ജയിച്ചു വരണമെന്നും പിടി തോമസിൻ്റെ വഴിയിലൂടെയാണ് ഉമയുടെ യാത്രയെന്നും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ശിവഗിരി സന്ദർശിച്ച ഉമ സച്ചിദാനന്ദയുമായി കൂടിക്കാഴ്ച നടത്തി.