യുക്രെയ്നില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഹംഗറി അടക്കമുള്ള രാജ്യങ്ങളില്‍ തുടര്‍പഠന സൗകര്യമൊരുക്കി കേന്ദ്രസർക്കാർ .
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷത്തെ പഠനം തുടരാനും മൂന്നാം വര്‍ഷ പരീക്ഷ അടുത്ത വര്‍ഷത്തേക്ക് മാറ്റാനുമാണ് യുക്രെയ്ന് സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷത്തെ പഠനം തുടരാനും മൂന്നാം വര്‍ഷ പരീക്ഷ അടുത്ത വര്‍ഷത്തേക്ക് മാറ്റാനുമാണ് യുക്രെയ്ന് സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. യുക്രെയ്നിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
എം.ബി.ബി.എസ് ആറാം വര്‍ഷത്തെ അവസാന പരീക്ഷ വേണ്ടെന്നുവെക്കും. ആറാം വര്‍ഷത്തെ അവസാന പരീക്ഷക്ക് പകരം പഠനമികവിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി നല്‍കാനും യുക്രെയ്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും എസ്. ജയശങ്കര്‍ വ്യക്തമാക്കി.
നിലവില്‍ എം.ബി.ബി.എസിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്, കസാഖിസ്താന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം തുടരാന്‍ അവസരം ഒരുക്കാനുള്ള നീക്കത്തിലാണ്. ഇതിനുള്ള ചര്‍ച്ചകള്‍ മൂന്ന് രാജ്യങ്ങളിലെ അധികൃതരുമായി പുരോഗമിക്കുകയാണ്.
യുക്രെയ്നിലേതിന് സമാനമായ എം.ബി.ബി.എസ് സിലബസ് ആണ് ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്, കസാഖിസ്താന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പിന്തുടരുന്നതെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി.