വിസ്‌മയ കേസ് വിചാരണ 11 ന് പൂര്‍ത്തിയാകും

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതല്‍ വാദത്തിനായി കേസ് 11ലേക്ക് മാറ്റി.

വിസ്‌മയ കേസ് വിചാരണ 11 ന് പൂര്‍ത്തിയാകും

വിസ്മയ കേസിന്റെ വിചാരണ 11 ന് പൂര്‍ത്തിയാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതല്‍ വാദത്തിനായി കേസ് 11ലേക്ക് മാറ്റി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളും ബിഎഎംഎസ് വിദ്യാര്‍ഥിയുമായ വിസ്മയയെ (24) 2021 ജൂണ്‍ 21ന് പുലര്‍ച്ചെയാണ് ഭര്‍ത്താവ് പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സംഭവത്തെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഒമ്ബത് മാസമായി ജയിലിലായിരുന്ന ഇയാള്‍ക്ക് സുപ്രീംകോടതി അടുത്തിടെ ജാമ്യം അനുവദിച്ചു. 2021 ജനുവരി രണ്ടിന് നിലമേലില്‍ വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, സ്ത്രീധനമായി കിട്ടിയ കാറിന്റെ പേരില്‍ വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും വിസ്മയയുടെ സഹോദരനെ മര്‍ദിച്ചതിനും ചടയമംഗലം എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനും ശക്തമായ തെളിവുകളാണ് പ്രേസിക്യൂഷന്‍ ഹാജരാക്കിയത്.