രാജസ്ഥാനില്‍ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തി

പൊട്ടക്കിണറിലാണ് പ്രതികള്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

രാജസ്ഥാനില്‍ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തി

രാജസ്ഥാനിലെ ദഉസ ജില്ലയില്‍ മുപ്പത്തിയഞ്ച് വയസുള്ള യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. ഒരു കിണറിലാണ് സ്ത്രീയുടെ മൃത ശരീരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ജയ്‌പൂരില്‍ നിന്ന് ദഉസയിലേക്ക് ബസില്‍ വന്ന യുവതി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ കാറില്‍ വന്ന പ്രതികള്‍ യുവതിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. കാറില്‍ കയറിയ യുവതിയെ വിചിനമായ പ്രദേശത്ത് കൊണ്ടുപോയി കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സിസിടിവി ദശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള തെരച്ചില്‍ ശക്‌തമാക്കിയിട്ടുണ്ട്.